യാൻജിൻ : അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും സംയുക്തമായി വികസന പാതയിൽ മുന്നേറാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസി...
യാൻജിൻ : അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും സംയുക്തമായി വികസന പാതയിൽ മുന്നേറാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങും ധാരണയിലെത്തി.
ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിൽ കണ്ടുമുട്ടിയതിനുശേഷം ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരമായ പുരോഗതിയുണ്ടായെന്ന് ഇരു നേതാക്കളും വിലയിരുത്തി.
അനുരഞ്ജന ത്തിലേക്കുള്ള വലിയ ചുവടുവയ്പായി ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി. വിമാന സർവീസ് എന്നു മുതൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കോവിഡ്-19 സമയത്ത് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. തുടർന്ന് യാത്രക്കാർ ഹോങ്കോങ്ങ് അല്ലെങ്കിൽ സിംഗപ്പൂർ വഴിയാണ് ബീജിങ്ങിൽ എത്തുന്നത്.
കൈലാസ, മൻ സരോവർ യാത്രകൾ പുനരാരംഭിച്ചതും ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുകറിനെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. 2020 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകിയിരുന്നില്ല. ഇതും പുനരാരംഭിച്ചിട്ടുണ്ട്.
ഭീകരവാദത്തെ നേരിടൽ, വ്യാപാര മേഖലയിലെ ഉത്തരവാദിത്വ സമീപനം തുടങ്ങിയ കാര്യങ്ങളിൽ ഒത്തൊരുമയുടെ പ്രവർത്തിക്കാനും നേതാക്കാനും ഇത് നേതാക്കളും തീരുമാനിച്ചു.
ലോകത്തെ രണ്ടു സുപ്രധാന രാജ്യങ്ങൾ ചൈനയും സുഹൃത്തുക്കളും നല്ല അയൽക്കാരുമായി തുടരുന്നത് തിരുരാജ്യങ്ങളിലെയും ലോകത്തെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഷി ജിൻ പിങ് അഭിപ്രായപ്പെട്ടു.
അതിർത്തി വഴിയുള്ള വ്യാപാരം മെച്ചപ്പെടുത്താനും ഇരു നേതാക്കളും തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. അപൂർവ്വ ധാതുക്കൾ, രാസവളം തുടങ്ങിയവ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നതിനും ധാരണയായിട്ടുണ്ട്.
COMMENTS