തിരുവനന്തപുരം : ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് മന്ത്രി മുഹമദ് റിയാസ്. ദേശീയ പാത പ്രവൃത്തി നടക്കുന്ന പല...
തിരുവനന്തപുരം : ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് മന്ത്രി മുഹമദ് റിയാസ്. ദേശീയ പാത പ്രവൃത്തി നടക്കുന്ന പലയിടത്തും പ്രതിസന്ധിയുണ്ട്. സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ് സർക്കാറിന്റെ ശ്രമം. ജനങ്ങൾ നിർമാണവുമായി സഹകരിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടേതാണ് എന്നും മന്ത്രി പറഞ്ഞു. അതിനിടെ, പാലങ്ങളുടെ നിർമ്മാണ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കൽ വിദഗ്‌ധരുടെ യോഗം വിളിക്കും.
മനുഷ്യ പിഴവ് അനുവദിക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും എന്നും മന്ത്രി വ്യക്തമാക്കി. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ സംഘ് പരിവാർ ശ്രമിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെ ഉപയോഗിച്ചാണ് ഇത്. നാനാത്വത്തിൽ ഏകത്വം തകർക്കുവാനാണ് ശ്രമം എന്നും മന്ത്രി വ്യക്തമാക്കി.
Key Words: National Highway Construction, Minister Muhammad Riyaz
COMMENTS