Anish Mathewm, a Niranam native committed suicide after his wife and children went missing. Relatives said that police torture was the cause of death
തിരുവല്ല: നിരണത്തു നിന്നു മക്കളോടൊപ്പം കാണാതായ റീന കെ. ജെയിംസിന്റെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യുവിനെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
42 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അനീഷ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടത്.
നിരണം അഞ്ചാം വാര്‍ഡില്‍ കാടുവെട്ടില്‍ വീട്ടില്‍ റീനയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയുമാണ് രണ്ടാഴ്ച മുമ്പ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
ഓട്ടോ ഡ്രൈവറായ അനീഷ് മാത്യുവിനൊപ്പം റീനയും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു താമസം. ഇവരെ കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പൊലീസിനെ അറിയിച്ചത്. അനീഷിനെ ചോദ്യം ചെയ്യാനായി പുളിക്കീഴ് പൊലീസ് ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മാനസിക പീഡനമാണ് അനീഷ് മാത്യു ജീവനൊടുക്കാന്‍ കാരണമെന്നു സഹോദര ഭാര്യ നീതു ആരോപിച്ചു. പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നും നീതു പറഞ്ഞു. നാലഞ്ചു പൊലീസുകാര്‍ ചുറ്റും നിന്ന് ചോദ്യം ചെയ്യുക പതിവായിരുന്നുവെന്നും നീതു പറഞ്ഞു.
റീനയും മക്കളും റോഡിലൂടെ നടന്നു പോകുന്നതിന്റെയും ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. റീനയും അനീഷും തമ്മില്‍ നേരത്തേയും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ഇടപെട്ടാണ് പരിഹരിച്ചിരുന്നതെന്നും പറയപ്പെടുന്നു. കാണാതായി രണ്ടു ദിവസം കഴിഞ്ഞാണ് അനീഷ് വിവരമറിയിച്ചതെന്നു റീനയുടെ ബന്ധുക്കള്‍ പറയുന്നു.
Summary: Anish Mathewm, a Niranam native committed suicide after his wife and children went missing. The relatives said that police torture was the cause of death. Anish Mathew was found dead around 4:30 pm today.Reena and her children Akshara (8) and Alka (6) went missing two weeks ago.
COMMENTS