Actor KPAC Rajendran passed away
കായംകുളം: നടന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
കെപിഎസിയില്‍ 43 വര്‍ഷമായി സജീവസാന്നിധ്യമായിരുന്ന രാജേന്ദ്രന്‍ പ്രധാന നടനും സംഘാടകനുമായിരുന്നു. 25 വര്‍ഷത്തോളം `നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ നായകനടനായിരുന്നു.
കെപിഎസിക്കു പുറമെ സൂര്യസോമ, ചങ്ങനാശ്ശേരി നളന്ദാ തിയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ് എന്നീ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടക്കാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു. മിന്നാമിനുങ്ങ്, ഇന്നുമുതല്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച സിനിമകള്‍.
അദ്ദേഹം അഭിനയിച്ച ഉപ്പും മുളകും എന്ന സീരിയലിലെ കുട്ടന്‍പിള്ള എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: KPAC Rajendran, Drama, Uppum Mulakum, Passed away
COMMENTS