ആലപ്പുഴ: വള്ളം കളി പ്രേമികളെ ആവേശത്തില്‍ ആറാടിച്ച് എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. രാവിലെ 1...
ആലപ്പുഴ: വള്ളം കളി പ്രേമികളെ ആവേശത്തില്‍ ആറാടിച്ച് എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. രാവിലെ 11നാണ് മത്സരങ്ങള്‍ തുടങ്ങുക. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിംബാബ്വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാര്‍ ഇന്ദുകാന്ത് മോദി, അംബാസഡര്‍ സ്റ്റെല്ല നിക്കാമോ എന്നിവരാണ് ഇക്കുറി അതിഥികളായെത്തുന്നത്. തുടര്‍ന്ന് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ എന്നീ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലു മുതലാണ് കാണികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ നടക്കുക.
ആകെ 71 വള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടന്‍വിഭാഗത്തില്‍ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- മൂന്ന്, ഇരുട്ടുകുത്തി എ- അഞ്ച്, ഇരുട്ടുകുത്തി ബി- 18, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- മൂന്ന്, തെക്കനോടി തറ- ഒന്ന്, തെക്കനോടി കെട്ട്- ഒന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ വള്ളങ്ങളുടെ എണ്ണം.
Key Words: Alappuzha, Nehru Trophy Boat Race
COMMENTS