ശ്രീനഗർ: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്‌മീരിൽ അരുന്ധതി റോയിയുടെ അടക്കം 25 പുസ്കങ്ങൾ നിരോധിച്ചു. ജമ്മു കാശ്മ...
ശ്രീനഗർ: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്‌മീരിൽ അരുന്ധതി റോയിയുടെ അടക്കം 25 പുസ്കങ്ങൾ നിരോധിച്ചു. ജമ്മു കാശ്മീർ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. നിരോധിച്ച പുസ്‌തകങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നു, സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നുമാണ് സർക്കാരിൻ്റെ വാദം. അരുന്ധതി റോയുടെ ആസാദി ഉൾപ്പെടെ മറ്റ് എഴുത്തുകാരുടെയും പുസ്‌തകങ്ങളാണ് ജമ്മു കാശ്മീരിൽ നിരോധിച്ചത്.
അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീർ ഡിട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്‌മിർ അറ്റ് ക്രോസ് റോഡ്സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീർ ദി ഫ്യൂച്ചർ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫൻ പി കോഹൻ്റെ കൺഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫർ സ്നെഡൻ ഇൻഡിപെൻഡന്റ് കശ്‌മീർ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.
Key Words: Arundhati Roy, Books banned in Jammu and Kashmir.


COMMENTS