തിരുവനന്തപുരം : യുവമോര്‍ച്ചക്കും മഹിളാമോര്‍ച്ചക്കും കേരളത്തില്‍ ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോര്‍ച്ച അധ്യക്ഷന്‍. നവ്യ ഹരിദാസാണ്...
തിരുവനന്തപുരം : യുവമോര്‍ച്ചക്കും മഹിളാമോര്‍ച്ചക്കും കേരളത്തില്‍ ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോര്‍ച്ച അധ്യക്ഷന്‍. നവ്യ ഹരിദാസാണ് മഹിളാ മോര്‍ച്ച അധ്യക്ഷ.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.
അതേസമയം, തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാർട്ടി ഓഫീസിൽ കൗൺഡൗൺ ക്ളോക്ക് സ്ഥാപിച്ചു.
സജീവ പ്രവർത്തന രംഗത്തേയ്ക്ക് ബിജെപി പ്രവർത്തകർ ഇറക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. മിഷൻ 2025 കൗണ്ട് ഡൗൺ, ഇനി 100 ദിവസം - എന്ന മുദ്രാവാക്യവുമായാണ് കൗണ്ട് ഡൗൺ ക്ളോക്ക് സ്ഥാപിച്ചത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ സ്വിച്ച് ഓൺ ചെയ്തത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി പ്രവർത്തകരുടെ ആവേശം വർധിപ്പിക്കുന്ന രീതിയിൽ എല്ലാ സംഘടനാ ജില്ലാ ഓഫീസുകളിലും ഇത്തരത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിക്കാനാണ് ബിജെപി തീരുമാനം.
Key Words: Yuva Morcha, Mahila Morcha, BJP Kerala; V Manuprasad, Navya Haridas
COMMENTS