തിരുവനന്തപുരം : വിപഞ്ചികയുടെ മരണംഏറ്റവും ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. ആത്മഹത്യ നടന്നത് വിദേശത്താണ്. ഗാർഹിക, സ്ത്രീധ...
തിരുവനന്തപുരം : വിപഞ്ചികയുടെ മരണംഏറ്റവും ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. ആത്മഹത്യ നടന്നത് വിദേശത്താണ്.
ഗാർഹിക, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആയിരിക്കും ഇവിടെ നടപടിയെടുക്കുക. ഇത്തരം സാഹചര്യങ്ങളിൽ, പെൺകുട്ടികൾ ജീവിതം അവസാനിപ്പിച്ചല്ല പരിഹാരം കാണേണ്ടത് . ഏത് പ്രതിസന്ധികളെയും മറികടക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും കഴിയുന്ന മനസ്സിൻറെ ഉടമകളായി പെൺകുട്ടികൾ മാറണം.
സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനൊപ്പം സമൂഹത്തിൻറെ മനസ്സിലും മാറ്റം ഉണ്ടാവണമെന്നും പി സതീദേവി പറഞ്ഞു.
Key Words: Women's Commission Chairperson P. Sathee Devi, Vipanchika's Death
COMMENTS