തിരുവനന്തപുരം : വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്. പിരിച്ചു കിട്ടയതില്‍ നിന്ന് ഒരു രൂപ പോലും യൂത്ത് ...
തിരുവനന്തപുരം : വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്. പിരിച്ചു കിട്ടയതില്‍ നിന്ന് ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. പണപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.
തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുല്‍ ആരോപിച്ചു. '2 കോടി 40 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതില്‍ നിന്നും ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കാം. സുതാര്യമായാണ് സാമ്പത്തിക സമാഹരണം നടന്നത്,' യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Key Words: Rahul Mankoottathil, Wayanad Rehabilitation Fund Collection Controversy
COMMENTS