Police have registered a case against rapper Vedan alias Hiran Das Murali for allegedly harassing a young doctor by promising her marriage
കൊച്ചി : യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ പോലീസ് കേസെടുത്തു.
എറണാകുളം തൃക്കാക്കര പോലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് കോട്ടയം സ്വദേശിയായ യുവ ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. തെളിവ് ശേഖരിക്കാനുള്ള ഘട്ടത്തിലേക്ക് കടന്നതായും പോലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം തന്നെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും പിന്നീട് വേടൻ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഭാരതീയ ന്യായ സംഹിത നിലവിൽ വരുന്നതിനു മുൻപ് നടന്ന കുറ്റമായതിനാൽ ഐപിസി 376 പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.
2021 മുതൽ 2023 വരെയുള്ള കാലത്ത് കോഴിക്കോട്ടും തൃക്കാക്കരയിലും തൃശ്ശൂരിലും മറ്റുമുള്ള വിവിധ ഫ്ലാറ്റുകളിൽ വച്ചാണ് പഠിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളർത്തിയെന്നും മറ്റുള്ളവർ എങ്ങനെ തന്നെ കാണും എന്ന ഭയമാണ് ഇതുവരെ വിവരം പുറത്ത് പറയാതിരുന്നതിനു കാരണമെന്നും യുവതി പോലീസിനോട് പറഞ്ഞു.
ഇൻസ്റ്റഗ്രാം വഴിയാണ് യുവതി വേടനെ ആദ്യമായി പരിചയപ്പെട്ടത്.
തുടർന്ന് യുവതിയുടെ കോഴിക്കോട്ടുള്ള ഫ്ലാറ്റിൽ എത്തി ഇയാൾ ബലാത്സംഗം ചെയ്തിരുന്നു.
പിന്നീട് കൊച്ചിയിലും തൃശ്ശൂരും വച്ച് പലതവണ പീഡിപ്പിച്ചു.
ഇതിനുശേഷമാണ് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയത്.
അടുത്തകാലത്തായി വേടൻ സ്ഥിരമായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മുപ്പതുകാരനായ ഇയാൾക്കെതിരെ നിരവധി മീ ടൂ ആരോപണങ്ങളും മയക്കുമരുന്ന് കൈവശം വച്ചതിന് കേസും വന്നിരുന്നു.
Summary: Police have registered a case against rapper Vedan alias Hiran Das Murali for allegedly harassing a young doctor by promising her marriage.
COMMENTS