തിരുവനന്തപുരം : ഹൃദയാഘാതത്തെത്തുടര്‍ന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്...
തിരുവനന്തപുരം : ഹൃദയാഘാതത്തെത്തുടര്‍ന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലിയില്‍ കാര്യമായ പുരോഗതിയില്ല.
അദ്ദേഹത്തിന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാന്‍ ഇന്ന് വിശാല മെഡിക്കല്‍ ബോര്‍ഡ് ചേരും. വി എസിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാകും മെഡിക്കല്‍ ബോര്‍ഡ് ചേരുക.
നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 101 കാരനായ വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം സുഗമമല്ലാത്തതിനാല്‍ ഡയാലിസിസും നടക്കുന്നുണ്ട്. ജൂണ്‍ 23നാണ് കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Key Words: VS Achuthanandan, Health Issue, Ventilator
COMMENTS