Vismaya case
ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണ്‍കുമാറിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ട് രണ്ടു വര്‍ഷമായിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ ഇയാള്‍ പരോളിലാണ്.
കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് വിധിച്ചിരുന്നത്.
Keywords: Vismaya case, Supreme court, High court, Bail, Kiran Kumar
COMMENTS