വാഷിംഗ്ടണ്‍: യു.എസ് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളുന്...
വാഷിംഗ്ടണ്‍: യു.എസ് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളുന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു.
യുഎസ് ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതി ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ വൈകിപ്പിച്ചുവെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. ഇറാന്റെ ആണവപദ്ധതി പൂര്‍ണമായും തകര്‍ക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശവാദത്തോട് യോജിക്കുന്ന പ്രതികരണമല്ല പെന്റഗണിന്റേതെന്നതും ശ്രദ്ധേയം.
ഇറാന്റെ ആണവപദ്ധതി രണ്ട് വര്‍ഷത്തേക്കെങ്കിലും വൈകിപ്പിക്കാന്‍ ആക്രമണം മൂലം കഴിഞ്ഞുവെന്നാണ് പതിരോധ വക്താവ് സീന്‍ പാര്‍നെല്ലിന്റെ വിശദീകരണം. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ധീരമായ നടപടിയായിരുന്നു ആക്രമണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇറാനിലെ ആണവനിലയങ്ങളില്‍ ഒരു ഡസനിലധികം ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്. നിലയങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്നും അവിടെ പാറക്കൂമ്പാരം മാത്രമേ ബാക്കിയുള്ളൂവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പക്ഷേ ഈ വാദങ്ങള്‍ തള്ളുന്ന വാദങ്ങളാണ് ഇറാന്‍ ആദ്യം മുതലേ സ്വീകരിച്ചത്. ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആണവ നിര്‍വ്യാപന കരാര്‍ പാലിച്ച് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്നാണ് യു.എന്നിലെ ഇറാന്‍ അംബാസഡര്‍ ആമിര്‍ സഈദ് ഇറാവാനി വ്യക്തമാക്കിയത്.
Key Words: US Attacked Israel, Iran's Nuclear Program, Pentagon Report
COMMENTS