വയനാട് : വയനാട്ടിലെ വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ...
വയനാട് : വയനാട്ടിലെ വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുല്‍പറമ്പിൽ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമില്‍ ഷോക്കേറ്റ് നിലയില്‍ കണ്ടെത്തിയത്.
ഉടനെ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണില്‍ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.
Key Words: Shock Dead, Vazhavatta, Wayanad
COMMENTS