വാഷിംഗ്ടണ്‍ : ഗാസയില്‍ നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തില്‍ പുരോഗതിയുണ്ടെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്...
വാഷിംഗ്ടണ്‍ : ഗാസയില്‍ നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തില്‍ പുരോഗതിയുണ്ടെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
യുദ്ധത്തില്‍ തകര്‍ന്ന ഗാസയെ മിഡില്‍ ഈസ്റ്റിന്റെ റിവിയേര ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ഗാസ മുനമ്പ് ഏറ്റെടുക്കാനും ഏകദേശം 2 ദശലക്ഷം പലസ്തീനികളെ അയല്‍ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
Key Words: Donald Trump, Netanyahu, Gaza Evacuation
COMMENTS