തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു. സൂപ്പര്‍വൈസറായ രാമചന്ദ്രനെയാണ് കടുവ അക്രമിച്ചത്. അദ്ദേഹത്തിന് തലക്...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു. സൂപ്പര്‍വൈസറായ രാമചന്ദ്രനെയാണ് കടുവ അക്രമിച്ചത്. അദ്ദേഹത്തിന് തലക്ക് പരുക്കേറ്റു. കൂട് കഴുകുന്നതിനിടെയായിരുന്നു സംഭവം.
രാമചന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. എല്ലാ ദിവസവും സൂപ്പര്‍വൈസര്‍മാരാണ് കൂട് കഴുകാറുള്ളത്. ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
Key Words: Tiger Attack, Thiruvananthapuram Zoo
COMMENTS