Thrissur pooram investigation
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തിലാണ് സുരേഷ് ഗോപിയെ തിരുവനന്തപുരത്തു വച്ച് അതീവ രഹസ്യമായി ചോദ്യം ചെയ്തത്. എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്.
പൂരം അലങ്കോലമായതിനു പിന്നാലെ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്നിട്ടും സംഭവസ്ഥലത്ത് സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ബി.ജെപി പ്രവര്‍ത്തകരാണ് പൂരം അലങ്കോലമായ വിവരം തന്നെ അറിയിച്ചതെന്നും അവര്‍ പറഞ്ഞതനുസരിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് സുരേഷ് ഗോപി മൊഴി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Thrissur pooram investigation, Suresh Gopi, Police
COMMENTS