ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. നിലവിൽ ഈ ടി ആർ പി റേറ്റിഗ് കണ്ടെത്താൻ ഉ...
ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. നിലവിൽ ഈ ടി ആർ പി റേറ്റിഗ് കണ്ടെത്താൻ ഉപയോഗിക്കുന്നത് ടിവിയിലൂടെ കാണുന്നവരുടെ എണ്ണം മാത്രം പക്ഷേ ഇനി ഓൺലൈൻ പ്രേഷകരുടെ എണ്ണം കൂടി കണക്കാക്കും.
മാറിയ സാമൂഹ്യ സാഹചര്യവും പരമ്പാരാഗത രീതിയിലെ പോരായ്മകളും കണക്കിലെടുത്താണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഈ തീരുമാനം. സ്ട്രീമിങ് ഡിവൈസ്, മൊബൈൽ ആപ്പുകൾ, സ്മാർട്ട് ടിവികൾ എന്നിവയിലെ പ്രേഷകരെ കൂടി ഇനി കണക്കിലെടുക്കേണ്ടി വരും. അതിനാൽ ഇപ്പോൾ നിലവിലുള്ള റേറ്റിഗ് കൃത്യത ഉറപ്പാക്കുന്നില്ലെന്നും മന്ത്രാലയം വിലയിരുത്തുകയുണ്ടായി. സംവിധാനം പരിഷ്കരിക്കാനുള്ള കരട് ചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Key Words: The Union Ministry of Information and Communications, Television Ratings
COMMENTS