പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട്ടെ രോഗിയുടെ ആരോഗ്യനില ഗുരുതരം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ കോഴിക്കോട്...
പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട്ടെ രോഗിയുടെ ആരോഗ്യനില ഗുരുതരം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സൗകര്യത്തോടെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.
പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ഇവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിപ കേസ് സ്ഥിരീകരിച്ചതിനാല്‍ നാട്ടുകല്‍ കിഴക്കും പാറ മേഖലയിലെ മൂന്ന് കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണാണ്. പ്രദേശത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Key Words : Nipah, Palakkad
COMMENTS