ടെക്‌സസില്‍ പാഞ്ഞെത്തിയ പ്രളയജലം ഇതുവരെ കവര്‍ന്നത് 110 ജീവനുകള്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ...
ടെക്‌സസില്‍ പാഞ്ഞെത്തിയ പ്രളയജലം ഇതുവരെ കവര്‍ന്നത് 110 ജീവനുകള്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടാണ് ഔദ്യോഗികമായി മരണസംഖ്യ അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ കാണാതായ 160 ലധികം പേര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായതായും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുറഞ്ഞത് 12 പേരെ കാണാതായതാകുകയും ചെയ്തിട്ടുണ്ടെന്ന് അബോട്ട് പറഞ്ഞു. അബോട്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ട്രംപ് ഒരു ഫെഡറല്‍ ദുരന്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന് പടിഞ്ഞാറ് വെള്ളപ്പൊക്ക സാധ്യതയുള്ള ഹില്‍ കണ്‍ട്രിയില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 87 മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 22 മുതിര്‍ന്നവരെയും 10 കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
COMMENTS