Six people were killed and several others injured in a stampede at the famous Mansa Devi temple in Haridwar, Uttarakhand
ഹരിദ്വാർ : ഉത്തർഖണ്ഡിൽ ഹരിദ്വാർലെ വിഖ്യാതമായ മൻസാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾക്കിടയിലാണ് തിക്കും തിരക്കും ഉണ്ടായത്.
ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഗഢ് വാൾ പോലീസ് കമ്മിഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു.
ഉത്തർഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ സേനയും സംസ്ഥാന പോലീസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയാണ്.
പരിക്കേറ്റ 35 പേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ശ്രാവണ മാസത്തിൽ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് കൂടുതലായിരിക്കും.
പെട്ടെന്ന് ക്ഷേത്രത്തിൽ തിരക്ക് കൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.
Summary: Six people were killed and several others injured in a stampede at the famous Mansa Devi temple in Haridwar, Uttarakhand.


COMMENTS