കലിഫോര്‍ണിയ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും. ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്‍റെ ഡ്രാഗണ...
കലിഫോര്‍ണിയ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും. ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്‍റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിക്കും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു. ഐഎസ്‌എസില്‍ രണ്ടാഴ്ചത്തെ ദൗത്യത്തിനു ശേഷമാണ് ആക്സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്കു പുറമേ അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്. ജൂണ്‍ 26നാണ് ആക്‌സിയം 4 ദൗത്യ സംഘം ഐഎസ്‌എസില്‍ എത്തിയത്.
Key Words: Shubhamshu Shukla,ISS, Axiom Mission 4
COMMENTS