ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും വിവാഹമോചിതരായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവായ സൈന സോഷ്യൽ മീ...
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും പി കശ്യപും വിവാഹമോചിതരായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവായ സൈന സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹമോചിതരായ കാര്യം അറിയിച്ചത്. 2018ലാണ് സൈനയും പി കശ്യപും തമ്മിൽ വിവാഹിതരായത്.
ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ചതിനു ശേഷം, കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമാധാനവും വളർച്ചയും മുറിവുണക്കലും കണക്കിലെടുത്താണ് ഈ വേർപിരിയൽ. കശ്യപുമായുള്ള ഓർമ്മകൾക്ക് എക്കാലവും നന്ദിയുള്ളവളാണ്, ഞങ്ങളിരുവരുടെയും മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും മികച്ചത് മാത്രം ആശംസിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് നന്ദി”, എന്നായിരുന്നു സൈന എക്സിൽ കുറിച്ചത്.
Key Words: Saina Nehwal, P Kashyap, Divorce
COMMENTS