കൊച്ചി : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന...
കൊച്ചി : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഇതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം.
കേസിലെ പരാതിക്കാരൻ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് തന്റെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാട്ടി അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മൂവർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നത്.
Key Words: Soubin Shahir, Anticipatory Bail
COMMENTS