The public prosecutor has signed the order to execute the death sentence of Malayali nurse Nimishpriya, who is in jail after being convicted
സനാ: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16ന് നടപ്പിലാക്കുന്നതിനുള്ള ഉത്തരവില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു.
വധശിക്ഷയ്ക്കുള്ള ഉത്തരവില്‍ ഒപ്പുവച്ചുവെന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആവശ്യപ്പെട്ടുവെന്ന വിവരവും പുറത്തുവരികയാണ്.
എന്നാല്‍, പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയെ രക്ഷിക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞെന്നും മഹ്ദിയുടെ കുടുംബം മാപ്പുനല്‍കുക മാത്രമാണ് ഏക രക്ഷാമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. മഹ്ദിയുടെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2017ലാണ് അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. മഹ്ദിയുടെ കുടുംബത്തെ കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മഹ്ദിയുടെ ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Summary: The public prosecutor has signed the order to execute the death sentence of Malayali nurse Nimishpriya, who is in jail after being convicted in the case of the murder of a Yemeni citizen, on the 16th of this month.
COMMENTS