Police registered case on actress Mala Parrvathy's complaint
കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നുയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചു, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്. നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നുയെന്നാണ് പരാതി. പതിനായിരത്തിലധികം അംഗങ്ങളുള്ള പേജിലാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Police, Case, Mala Parrvathy, Morphed picture, Facebook account
COMMENTS