Police captured Govindachami from Kannur
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. തളാപ്പിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെയെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒറ്റക്കയ്യനായ ഇയാള്‍ നടന്നുപോകുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ച് 1.15 ഓടെയാണ് അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ നിന്നും അഴികള്‍ മുറിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. കൈവശമുണ്ടായിരുന്ന തുണി കൂട്ടിക്കെട്ടി വടമാക്കി ഇയാള്‍ പുറത്ത് ചാടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇയാള്‍ക്ക് പുറത്തുനിന്നും സഹായം ലഭിച്ചുവെന്നും സൂചനയുണ്ട്.
Keywords: Police, Govindachami, Jail, Captured
COMMENTS