ന്യൂഡല്‍ഹി : പഹല്‍ഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവര...
ന്യൂഡല്‍ഹി : പഹല്‍ഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നിന്നുവെന്നും എല്ലാ പാര്‍ട്ടികളും ഒന്നിച്ച ആ ഐക്യം പാര്‍ലമെന്റിലുംപ്രതിഫലിക്കണമെന്നും മോദി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അജണ്ട കാണുമെന്നും എന്നാല്‍ രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയിലും, രാജ്യസഭയിലും രാജ്യത്തിന്റെ യശസ് ഉയര്‍ത്താന്‍ ഒരേ രീതിയില്‍ ശബ്ദം ഉയരണമെന്നും ഭാരതത്തിന്റെസൈനിക ശക്തി വെളിപ്പെട്ട സമയമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂര്‍ 100% നേട്ടം നല്‍കി.പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി. തീവ്രവാദികളെ ഉന്മൂലനം ചെയ്തു. പാക്കിസ്ഥാന്റെതീവ്രവാദ ശക്തിയും, സൗകര്യങ്ങളും തകര്‍ത്തു. സൈനിക ശക്തിക്ക് പ്രോത്സാഹനം നല്‍കണമെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. നക്‌സല്‍ പിടിയിലായ നിരവധി ഗ്രാമങ്ങളെ അതില്‍ നിന്ന് മോചിപ്പിച്ചുവെന്നും മോദി വ്യക്തമാക്കി.
നക്‌സല്‍ വാദം, മാവോ വാദം എന്നിവയും അവസാനിപ്പിക്കും. നക്‌സല്‍ മുക്ത ഭാരതമാണ് ലക്ഷ്യം. സാമ്പത്തിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിക്കാനായി അതിവേഗത്തില്‍ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവയെല്ലാം നിയന്ത്രണത്തിലാക്കി ഡിജിറ്റല്‍ ഇന്ത്യയില്‍ മുന്നേറ്റം ഉണ്ടായി. യുപിഐ യിലെ നേട്ടവും പ്രധാനപ്പെട്ടതാണ്. ആരോഗ്യമേഖലയിലും മികച്ച മുന്നേറ്റം കൈവരിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Key Words: Pahalgam Terror Attack, PM Modi, Parliament Monsoon Session
COMMENTS