Opposition leader & KPCC president is against Veena George
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്ത്.
ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണ ജോര്‍ജിന്റെ പി.ആര്‍ പ്രൊപ്പഗാന്‍ഡയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വയ്ക്കണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മന്ത്രിമാര്‍ ഇതുവരെ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനെ വിളിച്ചിട്ടുപോലുമില്ലെന്നതും ചൂണ്ടിക്കാട്ടി.
മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് കൊലപാതകമാണെന്നും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചുയെന്നും മന്ത്രിമാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
മാത്രമല്ല ബിന്ദുവിന്റെ മകള്‍ക്ക് ജോലി നല്‍കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Opposition leader, KPCC president, Veena George, Kottayam medical college issue
COMMENTS