Nuns arrested in Chhattisgarh to move high court
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. മാത്രമല്ല എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എന്‍.ഐ.എ കോടതിയെ സമീപിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് സഭാനേതൃത്വം ഹൈക്കോടതിയെ സമീപിക്കുന്നത്.
റായ്പൂരിലെയും ഡല്‍ഹിയിലെയും മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന സംഘം കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകും. കഴിഞ്ഞ ആറു ദിവസമായി ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Keywords: Nuns arrested in Chhattisgarh, High court, Bail, Friday
COMMENTS