ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ...
ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറ പുത്തരി. പുലർച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറ പുത്തരി പൂജകൾ നടക്കും.
നിറ പുത്തരിയ്ക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8 ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. നിറ പുത്തരി പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.
Key Words: Niraputhari, Sabarimala Temple Puja
COMMENTS