തിരുവനന്തപുരം : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെ ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിയമ സഹായ...
തിരുവനന്തപുരം : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെ ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിയമ സഹായത്തിനായി കേരളത്തില്‍ നിന്നുള്ള ബി ജെ പി പ്രതിനിധി റായ്പൂരില്‍ എത്തി. ബിജെപി നേതാവ് അനൂപ് ആന്റണിയാണ് രാവിലെ ഛത്തീസ്ഗഡില്‍ എത്തിയത്. ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ അടക്കം കണ്ട് ഇദ്ദേഹം വിഷയം ധരിപ്പിക്കുന്നുണ്ട്.
അതേസമയം, നീതി ലഭിക്കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും വേണ്ടിവന്നാല്‍ താനും അവിടെ പോകുമെന്നും കേരളത്തിലെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാത്രമല്ല, ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നു തവണ സംസാരിച്ചെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് എത്തിയിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നിബഹ്നാന്‍ തുടങ്ങിയവര്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തും. എം പിമാരാണ് സംഘത്തിലുള്ളത്.
Key Words: Malayali Nuns Arrested, BJP, Raipur, Legal Assistance
COMMENTS