തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാൻ കെ പി സി സി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവാ...
തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാൻ കെ പി സി സി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവാദം അന്വേഷിക്കും.
ഫോൺ ചോർത്തലിന് പിന്നിൽ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം. ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെ പി സി സി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. ഫോൺ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്‌ച ഉണ്ടായെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ ജലീൽ പറഞ്ഞിരുന്നു.
Key Words : KPCC Disciplinary Committee,Palode Ravi, Controversial Phone Conversation
COMMENTS