കോട്ടയം : മെഡിക്കല്‍ കോളേജിലുണ്ടായ അപകടത്തില്‍ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ്...
കോട്ടയം : മെഡിക്കല്‍ കോളേജിലുണ്ടായ അപകടത്തില്‍ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നല്‍കിയത്.
കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് ജോണ്‍ വി സാമുവല്‍ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
സമഗ്ര റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട് നല്‍കിയത്. എന്നാല്‍ അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.
Key Words: Kottayam Medical College Tragedy, District Collector, Investigation Report.
COMMENTS