കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെട...
കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേള്‍ക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തില്‍ ഗോവിന്ദന്റെ പ്രതികരണം.
കെട്ടിടാപകടം ദൗർഭാഗ്യകരമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തിന് ആശ്വാസകരമായ നടപടികളിലേക്ക് സർക്കാർ പോകണം. കെട്ടിടത്തിന്റെ ബലക്ഷയം മനസ്സിലാക്കി 564 രൂപയുടെ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.
അപകടം അപ്രതീക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വലിയ രീതിയില്‍ പ്രചാരവേല നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുന്നതാണ് കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറെ ഉപയോഗപ്പെടുത്തി കേന്ദ്രം വികസന പാത തടസപ്പെടുത്തിയപ്പോള്‍ യു ഡി എഫ് പിന്തുണ നല്‍കി. ഈ നിലപാട് യു ഡി എഫ് തുടരുകയാണ്.
സംസ്ഥാന സർക്കാർ ഈ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Kottayam Medical College Accident, MV Govindan, Veena George
COMMENTS