തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും ത...
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തില്‍ വെള്ളം കയറി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും ചേര്‍ന്ന് വിവധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
Key Words: Kerala Heavy Rain, Orange Alert
COMMENTS