India defeated England by 336 runs in the second Test of the series
എജ് ബാസ്റ്റൺ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 58 വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് എജ് ബാസ്റ്റണിൽ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത്.
ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോജയം വീതം സ്വന്തമാക്കിയിരിക്കുകയാണ്.
ഒന്നാം ഇന്നിംഗ്സിൽ 269 റൺസും രണ്ടാം ഇന്നിംഗ് സിൽ 161 റൺസും എടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ അവസരം കിട്ടിയ ആകാശ് ദീപ് രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിക്കൊണ്ട് നടത്തിയ പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഒന്നാം ഇന്നിംഗ്സിൽ ആകാശ് നാലു വിക്കറ്റ് നേടിയിരുന്നു.
Summary: India defeated England by 336 runs in the second Test of the series.
COMMENTS