ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ പാക്കിസ്ഥാനാണ് എതിരാളിയെന്ന് വ്യക്തമായതോടെ ഇന്ത്യ കളിക്കാനില്ലെന്ന തീരുമാനം അറിയിച്ചു. ഗ്രൂപ്പ് ഘട...
ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ പാക്കിസ്ഥാനാണ് എതിരാളിയെന്ന് വ്യക്തമായതോടെ ഇന്ത്യ കളിക്കാനില്ലെന്ന തീരുമാനം അറിയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചതിന്റെ തുടർച്ചയായാണ്, സെമിയിലും കളിക്കാനില്ലെന്ന ഇന്ത്യ ചാംപ്യൻസിന്റെ തീരുമാനം.
സെമിഫൈനലിൽ കളിക്കാനില്ലെന്ന കാര്യം ഇന്ത്യ ചാംപ്യൻസ് ടീം അധികൃതർ, ടൂർണമെന്റിന്റെ സംഘാടകരായ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി) അറിയിച്ചു.
മത്സരം ബഹിഷ്കരിച്ചതോടെ ഇന്ത്യ ടൂർണമെന്റിൽനിന്ന് പുറത്തായി. പാക്കിസ്ഥാന് ഫൈനലിലേക്ക് വാക്കോവറും ലഭിച്ചു. നാളെ നടക്കുന്ന ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ വിജയികളെയാണ് പാക്കിസ്ഥാൻ ഫൈനലിൽ നേരിടുക.
Key Words : India, Legends World Championship, Pakistan
COMMENTS