Michael Madsen passed away
കാലിഫോര്‍ണിയ: ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സണ്‍ (67) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഫേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്.
ആദ്യകാലങ്ങളില്‍ ലോ ബജറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന താരം പിന്നീട് ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്‌സിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് കില്‍ ബില്ലിന്റെ രണ്ട് ഭാഗങ്ങളിലും വേഷമിട്ടു. മൂന്നൂറോളം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.
Keywords: Michael Madsen, Hollywood actor. California, Passed away
COMMENTS