തിരുവനന്തപുരം : ശശി തരൂരിനെതിരായ വികാരം പാർട്ടിയിൽ ശക്തമാകുമ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ്. അടിയന്തരാവസ്ഥ വാർഷികത്തിലെ ല...
തിരുവനന്തപുരം : ശശി തരൂരിനെതിരായ വികാരം പാർട്ടിയിൽ ശക്തമാകുമ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ്. അടിയന്തരാവസ്ഥ വാർഷികത്തിലെ ലേഖനത്തെ അവഗണിക്കാൻ നേതൃത്വം തീരുമാനിച്ചു. ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോൾ മോദി സർക്കാരിനുള്ള സ്‌തുതി തരൂർ തുടരുകയാണ്.
അവഗണനയെന്ന നയതന്ത്രം ശശി തരൂരിനോടാവർത്തിച്ച് ഹൈക്കമാൻഡ്. അടുത്തിടെ തരൂർ നടത്തിയ വിവാദ പരാമർശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയർത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്.
Key Words: High Command, Shashi Tharoor
COMMENTS