Hidden camera was found in ladies washroom at infopark
കൊച്ചി: ഇന്‍ഫോ പാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളികാമറ വച്ചതായി കണ്ടെത്തി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ശുചിമുറിയിലെ വാഷ് ബേസിന്റെ അടിയിലാണ് കാമറ കണ്ടെത്തിയത്.
ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന രീതിയിലായിരുന്നു കാമറ. കണ്ടുപിടിച്ചപ്പോഴും കാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നതായാണ് വിവരം.
ഈ മാസം 26 ന് ഉച്ചകഴിഞ്ഞാണ് കാമറ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. വിഷയത്തില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Hidden camera, Infopark, Ladies washroom, Police
COMMENTS