കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...
കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുനീളം ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി മന്ത്രി പ്രതികരിക്കുന്നത്.
ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് വീണ ജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്.
ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.' വീണ ജോർജ്ജ് പറഞ്ഞു.
അതേസമയം, ബിന്ദുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ്ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം പലയിടത്തും അക്രമാസക്തമായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് ലാത്തിവീശി. ചിലയിടത്ത് ജലപീരങ്കി ഉപയോഗിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടക്കുന്നത്.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവരും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രതിഷേധവും ശക്തമാണ്. ബിജെപിയും യുവമോർച്ചയും വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്. മന്ത്രിയുടെ വസതിയിലേക്ക് ഉൾപ്പെടെ പ്രതിഷേധ പ്രകടങ്ങൾ ഉണ്ടായി.
അപകടം നടന്ന കോട്ടയത്തും പത്തനംതിട്ടയിലും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമുൾപ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ, കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം.
കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഎച്ച്എസ് വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനമായത്. എല്ലാ സ്ഥാപന മേധാവികളും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം.
Key Words: Health Minister Veena George, Bindu's Death, Kottayam Medical College Tragedy
COMMENTS