Gujarat bridge collapse
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. ഗുജറാത്തിലെ പദ്ര മുജ്പുര്‍ ഗ്രാമത്തിനു സമീപം മഹിസാഗര്‍ നദിക്കു കുറുകെയുള്ള പാലമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നു വീണത്.
പാലം തകര്‍ന്നപ്പോള്‍ അതിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകള്‍, ജീപ്പ്, പിക്കപ്പ് വാന്‍ എന്നിവ നദിയിലേക്ക് വീഴുകയായിരുന്നു. അനന്ദ് - വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം കഴിഞ്ഞ വര്‍ഷം 212 കോടി ചെലവിട്ട് അറ്റകുറ്റ പണികള്‍ നടത്തിയതാണ്.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Gujarat, Bridge, Collapse, 14 dead
COMMENTS