തിരുവനന്തപുരം : വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന...
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വി.എസിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുത്തത്.
തിരുവനന്തപുരം ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് വി. അനൂപ്. അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ അന്വേഷണ വിധേയനായതിനാലാണ് സസ്‌പെൻഡ് ചെയ്തത്. വി.എസ് അച്യുതാനന്ദന്റെ മരണവാർത്ത പുറത്തിവന്നതിന് പിന്നാലെയാണ് അനൂപ് അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. വാട്സാപ്പിൽ ആയിരുന്നു സ്റ്റാറ്റസ് ഇട്ടത്. ഇത് കണ്ട പലരും മറ്റുമാധ്യമങ്ങളിൽ ഇതുപങ്കുവെച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Key Words: School Teacher, Suspension, VS Achuthanandan
COMMENTS