തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടിസ്....
ഡി എം ഒയാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഡോ. ഹാരിസിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നടപടി വൈകിപ്പിക്കുകയായിരുന്നു.
ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനായി സർക്കാർ വിദഗ്‌ധസമിതിയെ നിയോഗിക്കുകയും ചെയ്‌തു.
Key Words: Equipment Shortage in Medical College, Show Cause Notice, Dr. Harris
COMMENTS