ED conducts raids on Anil Ambani's firms
ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും 50 സ്ഥാപനങ്ങളിലാണ് റെയ്ഡ്.
യെസ് ബാങ്കില്‍ നിന്ന് 3000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ബാങ്കുകളെയും ഓഹരിയുടമകളെയും നിക്ഷേപകരെയും മറ്റ് പൊതുസ്ഥാപനങ്ങളെയും കബളിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ ജനങ്ങളുടെ പണം തട്ടിയെടുക്കാന്‍ പദ്ധതി നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ട്.
Keywords: ED, Anil Ambani, Raid, Money laundering case
COMMENTS