Dr.Haris about medical college issue
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള തന്റെ തുറന്നു പറച്ചില്‍ പ്രഫഷണല്‍ സൂയിസൈഡ് ആണെന്നും എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അത്തരത്തില്‍ പെരുമാറിയതെന്നു ഡോ.സി.എച്ച് ഹാരിസ്.
അതിന്റെ പേരില്‍ തനിക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും എന്നാല്‍ താന്‍ മന്ത്രിസഭയെയോ ആരോഗ്യവകുപ്പിനെയോ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് താനെന്നും അതിനാല്‍ തന്നെ മുഖ്യമന്ത്രി തന്നെ ഏതുതരത്തില്‍ വിമര്‍ശിച്ചാലും അദ്ദേഹത്തോട് ആദരവ് മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഡോ.ഹാരിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡോ.ഹാരീസിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും തുറന്നുപറയുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് ഇടിച്ചില്‍ ഉണ്ടാകുമെന്നും എന്നാല്‍ അത് പരിഹരിച്ചാല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തിലാകുമെന്നും പറഞ്ഞ ഡോ.ഹാരിസ് തന്റെ തുറന്നു പറച്ചില്‍ കൊണ്ട് മുടങ്ങിക്കിടന്ന ഫയല്‍ ഒറ്റ രാത്രികൊണ്ട് ഹൈദരാബാദില്‍ എത്തിയതും ചൂണ്ടിക്കാട്ടി.
Keywords: Medical college, Dr. Haris, Thiruvananthapuram, Chief minister
COMMENTS