C.S Radhadevi passed away
തിരുവനന്തപുരം: മുതിര്‍ന്ന നടിയും പിന്നണി ഗായികയും ആകാശവാണി കലാകാരിയുമായിരുന്ന സി.എസ് രാധാദേവി (93) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം പുത്തന്‍കോട്ട ശ്മശാനത്തില്‍ നടന്നു.
1944 ലാണ് സി.എസ് രാധാദേവി കലാരംഗത്ത് എത്തുന്നത്. തമിഴിലും മലയാളത്തിലുമായി പത്തോളം സിനിമകളില്‍ അഭിനയിച്ചു. 14 സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ രാധാദേവിയെ അഭിനയരംഗത്തേക്കും തിരുനയിനാര്‍ക്കുറിച്ചി മാധവന്‍ നായര്‍ പിന്നണി ഗാനരംഗത്തേക്കും കൊണ്ടുവന്നു. തിക്കുറിശ്ശി നായകനായ സ്ത്രീ എന്ന സിനിമയില്‍ രണ്ടാം നായികയായിരുന്നു.
അഭിനേതാവ്, പിന്നണി ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം, ഗുരുപൂജാ പുരസ്‌കാരം, ടാഗോര്‍ ജയന്തി അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം, നാട്യഗൃഹം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.
Keywords: C.S Radhadevi, Actress, Singer, Thiruvananthapuram, Passed away


COMMENTS