Collector's report about Kottayam medical college accident
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി കളക്ടറുടെ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
കെട്ടിടത്തിന് ബലക്ഷയം ഇല്ലായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ട് ഇല്ലാതിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലായ് മൂന്നിനാണ് മെഡിക്കല്‍ കോളേജ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ഇതേതുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നുയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം ഉയര്‍ന്നിരുന്നത്. അതിനെ പാടേ തള്ളിയാണ് ഇപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ട്.
COMMENTS