കൊല്ലം : എ ഐ എസ് എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ജി...
കൊല്ലം : എ ഐ എസ് എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ജില്ലയിലെ പല കോളജുകളിലും എ ഐ എസ് എഫിന് നേരെ എസ് എഫ് ഐ ആക്രമണമുണ്ടായെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ ആരോപിച്ചു.
കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എ ഐ എസ് എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങൾ എ ഐ എസ് എഫ് ഉന്നയിച്ചു. എസ് എഫ് ഐ ഏരിയ സെക്രട്ടറി അതുൽ ആണ് ജില്ലാ നേതാക്കളെ മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകൾ എസ് എഫ് ഐക്ക് ഉണ്ടെന്നും എ ഐ എസ് എഫ് ആരോപിച്ചു.
ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എ ഐ എസ് എഫെന്നും എസ് എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്, സെക്രട്ടറി എന്നിവരാണ് ടി കെ എം കോളജിൽ എത്തി പ്രശ്‌നമുണ്ടാക്കിയതെന്നും എ ഐ എസ് എഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Key Words: Educational Bandh , SFI, AISF Kollam
COMMENTS